LatestMalappuram

യേശുദാസിനോടുള്ള ആരാധനയിൽ പെരിന്തൽമണ്ണയിൽ ഒരുങ്ങുന്നത് ‘ഗന്ധർവവനം’

“Manju”

പി.വി.എസ്

മലപ്പുറം :പെരിന്തൽമണ്ണയിൽ മനുഷ്യമനസുകളിൽ സംഗീതത്തെ ലയിപ്പിച്ച യേശുദാസിനോടുള്ള ആരാധനയിൽ ഒരു ‘ഗന്ധർവവനം’ ഒരുങ്ങുകയാണ്. പെരിന്തൽമണ്ണയ്ക്കടുത്ത അരക്കുപറമ്പിൽ കറുത്തേടത്ത് ദാമോദരനുണ്ണി നമ്പൂതിരിയുടെ ഒരേക്കർ സ്ഥലത്താണിത് നിർമിക്കുന്നത്. കഴിഞ്ഞവർഷം പ്രിയഗായകന്റെ 80-ാം പിറന്നാളിൽ 80 വൃക്ഷത്തൈകൾ നട്ടാണ് ഗന്ധർവവനത്തിന് തുടക്കമിട്ടത്.
പെരിന്തൽമണ്ണയിൽ ഈവർഷം യേശുദാസ് ഇവിടെ സന്ദർശിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്താൽ സാധിച്ചില്ല. 81-ാം പിറന്നാൾദിനത്തിൽ യേശുദാസിന്റെ ജന്മനക്ഷത്ര വൃക്ഷമായ പ്ലാവിന്റെ തൈ 81-ാമതായി ഗന്ധർവവന’ത്തിൽ നട്ടാണ് ആഘോഷിച്ചത്. ദാമോദരനുണ്ണി നമ്പൂതിരിയുടെ മാതാപിതാക്കളായ ശ്രീകുമാരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും സ്മരണക്കായി 2017-ൽ ഒരേക്കർ സ്ഥലത്ത് ‘സ്മൃതിവനം’ നിർമിച്ചിരുന്നു. ഇതിനോട് ചേർന്ന ഒരേക്കറിലാണ് ഗന്ധർവവനം.

Related Articles

Back to top button