IndiaLatest

പ്രധാനമന്ത്രി 25-ന് കൊച്ചിയില്‍

“Manju”

തിരുവനന്തപുരം ;ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഏപ്രിൽ 25ന് കൊച്ചിയിൽ യുവാക്കളുമായുള്ള സംവാദത്തിനാണ് മോദി എത്തുക. അനിലിനും ബിജെപി വേദിയൊരുക്കിയിട്ടുണ്ട്. ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും.

വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെയും നേരിൽ കണ്ട് സംസാരിച്ചു. പിന്നാലെ മകന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് എ.കെ. ആന്റണി രംഗത്തെത്തിയിരുന്നു.

മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

Related Articles

Back to top button