InternationalLatest

വെരിഫൈഡ് അക്കൗണ്ടുകളെ അണ്‍ഫോളോ ചെയ്ത് ട്വിറ്റര്‍

“Manju”

ന്യൂഡല്‍ഹി: പുതിയ മാറ്റവുമായി ട്വിറ്റര്‍. വെരിഫൈഡ് അക്കൗണ്ടുകളെ അണ്‍ഫോളോ ചെയ്തു. 4,20,000 വെരിഫൈഡ് അക്കൗണ്ടുകളെയാണ് ട്വിറ്റര്‍ അണ്‍ഫോളോ ചെയ്തത്. കഴിഞ്ഞ് ഒക്ടോബറിലാണ് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. പിന്നാലെ അനേകം മാറ്റങ്ങളാണ് മസ്‌ക് ട്വിറ്ററില്‍ കൊണ്ടുവന്നത്.വെരിഫൈഡ് അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്യാത്തതിനാല്‍ 420,000 വെരിഫൈഡ് അക്കൗണ്ടുകളെ ട്വിറ്റര്‍ അണ്‍ഫോളോ ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് അഞ്ച് അക്കൗണ്ടുകളെ മാത്രമാണ് നിലവില്‍ ഫോളോ ചെയ്യുന്നത്. ഇവയൊന്നും വെരിഫൈഡ് ചെക്ക്മാര്‍ക്കുള്ള അക്കൗണ്ടുകളല്ല. ഈ അക്കൗണ്ടുകളെ എന്തുകൊണ്ടാണ് ഫോളോ ചെയ്യുന്നു എന്നത് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല.

വെരിഫൈഡ് അക്കൗണ്ടുകളിലെ വെരിഫിക്കേഷന്‍ ചെക്മാര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ നീക്കംചെയ്യുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. ചെക്ക്മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് വെരിഫൈഡ് അക്കൗണ്ടുകളെ അണ്‍ഫോളോ ചെയ്യുന്നതെന്നാണ് കരുതുന്നത്. സാമൂഹ്യരംഗത്തെ സജീവ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ അക്കൗണ്ടുകള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം ട്വിറ്റര്‍ വെരിഫിക്കേഷന്‍ നല്‍കിയിരുന്നു. ഇത് സൗജന്യമായാണ് മുന്‍പ് നല്‍കിയിരുന്നത്.

Related Articles

Back to top button