KeralaLatestThiruvananthapuram
ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറഞ്ഞു., ആരോഗ്യമന്ത്രി
ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറഞ്ഞു., ആരോഗ്യമന്ത്രി
പത്തനംതിട്ട: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ. പോസിറ്റീവായവര്‍ക്ക് രോഗം പെട്ടെന്ന് മാറിയതായും മന്ത്രി പറഞ്ഞു. മരുന്ന് കഴിച്ചിട്ടും വീണ്ടും രോഗം വന്നവര്‍ക്ക് മൂന്ന് നാല് ദിവസംകൊണ്ട് പരിശോധനാ ഫലം നെഗറ്റീവായി കണ്ടിട്ടുണ്ട്. ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡി.എം. ഒ. ഡോ.ബിനു നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തലെന്നും മന്ത്രി പറഞ്ഞു. ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസിറ്റീവായവരെ ചികിത്സിക്കാന്‍ ഐ.സി.എം.ആര്. അനുവദിക്കുന്നില്ല. എന്നാല്‍ പ്രതിരോധ മരുന്നെന്ന നിലയില്‍ നേരത്തെ ഹോമിയോ മരുന്ന് വിതരണം ചെയ്തിരുന്നു.