InternationalLatest

‘ഡോളര്‍ പോലെ രൂപയും ഉപയോഗിക്കാൻ അവസരം; മോദിക്ക് നന്ദി’

“Manju”

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ പ്രശസ്ത ഗായകന്‍ മിക സിങ്. ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച്‌ ഷോപ്പിങ് നടത്താന്‍ സാധിച്ചതിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ ഇന്ത്യന്‍ രൂപ വിനിമയം ചെയ്യാന്‍ സാഹചര്യം സൃഷ്ടിച്ചതിന് മോദിക്ക് സല്യൂട്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ദോഹ വിമാനത്താവളത്തിലെ സ്‌റ്റോറില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ രൂപ ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം തോന്നി. നിങ്ങള്‍ക്ക് ഏത് റെസ്റ്റോറന്റിലും രൂപ ഉപയോഗിക്കാം. അത് അതിശയകരമല്ലേ?ഡോളര്‍ പോലെ നമ്മുടെ പണവും ഉപയോഗിക്കാൻ അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്’– മിക സിങ് ട്വീറ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ഖത്തര്‍ കൂടാതെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യന്‍ രൂപ സ്വീകരിക്കാറുണ്ട്.

Related Articles

Back to top button