Malappuram

വളയംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

“Manju”

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് മിനിപിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശി മരിച്ചു.മുന്‍ കാട്ടാകാമ്പാല്‍ പഞ്ചായത്ത് അംഗവും മുന്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമായ
പഴഞ്ഞി സ്വദേശി മണ്ടുംബാല്‍ ജേക്കബ്(75)ആണ് മരിച്ചത് വ്യാഴാഴ്ച വൈകിയിട്ട് അഞ്ചര മണിയോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ വളയംകുളം അസ്സബാഹ് കോളേജ് പരിസരത്താണ് അപകടം.സ്കൂട്ടിയില്‍ വന്ന ജേക്കബ് കോക്കൂര്‍ റോഡിലേക്ക് തിരിക്കാന്‍ ശ്രമിക്കവെ കോഴിക്കോട് നിന്ന് ഫര്‍ണിച്ചര്‍ ഇറക്കി എറണാംകുളത്തേക്ക് പോയിരുന്ന മിനി പിക്കപ്പ് ഇടിച്ചാണ് അപകടം.നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പഴഞ്ഞിയിലെ ദീര്‍ഘകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മുന്‍ കൈക്കാരനുമായിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കാലത്ത് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഭാര്യ:സാറാകുഞ്ഞി, മക്കള്‍:തബീത,മിനി,പ്രിയ,ഔഗന്‍, മരുമക്കള്‍:അബി,ഷാജന്‍,തോമസ്,അനു. സഹോദരന്‍:കൊച്ചു

Related Articles

Back to top button