KeralaLatestMalappuram

തിരൂർ ഗൾഫ് മാർക്കറ്റും അടച്ചു, കോവിഡ് രോഗി കണ്ണട വാങ്ങിക്കാനെത്തിയ കണ്ണാശുപത്രിയും അടച്ചു

“Manju”

പി.വി.എസ്

മലപ്പുറം: നിരന്തരമായ ആരോഗ്യ ജാഗ്രതാ ലംഘനത്തെ തുടർന്ന് തിരൂർ മത്സ്യ മാർക്കറ്റിന് പിന്നാലെ ഗൾഫ് മാർക്കറ്റും അടച്ചു. ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് പോലീസ് വളണ്ടിയർമാർക്ക് ആൻറിജൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചു പൂട്ടലിലേക്ക് നഗരസഭ നീങ്ങിയത്. ഇതിനിടെ തിരുർ റയ്ഹാൻ കണ്ണാശുപത്രിയിൽ ഗൾഫിൽ നിന്ന് വന്ന വിവരം മറച്ചു വച്ച് കണ്ണട വാങ്ങുവാനെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താൽക്കാലികമായി അടച്ച് ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചു. തുടർന്ന് പുതിയ ജീവനക്കാരുമായി അണു മുക്തമാക്കിയ ശേഷം ആശുപത്രി പ്രവർത്തിപ്പിക്കുവാൻ ആരോഗ്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

Related Articles

Back to top button