KeralaLatestMalappuram

എടപ്പാൾ കാലടിത്തറയിൽ രാത്രിയിൽ വീണ്ടും മോഷണം

“Manju”

പി.വി.എസ്

മലപ്പുറം:എടപ്പാൾ നടുവട്ടം കാലടിത്തറയിൽ രാത്രി വീണ്ടും മോഷണം. കാലടിത്തറയിലെ വനിതാ ഹോട്ടലിനു സമീപമുള്ള കാളാച്ചാൽ സ്വദേശി ഷമീറിന്റെ കെ.വി. ചിക്കൻസ്റ്റാളിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന ഓയിൽ ടിന്നുകൾ, ബിരിയാണി സാധനങ്ങൾ, 20000 ത്തോളം രൂപ വിലവരുന്ന മൂന്ന് സി.സി.ടി.വി. ക്യാമറകൾ, അതിന്റെ മോണിറ്റർ, ഹാർഡ് ഡിസ്‌ക് എന്നിവയാണ് നഷ്ടപ്പെട്ടത്. കാലടിത്തറയിലെ അൽസബീൽ ചിക്കൻസ്റ്റാളിൽ മോഷണം നടത്തിയതിനുശേഷം ഇവിടെയും കള്ളൻമാരെത്തിയിരുന്നുവെന്നാണ് സൂചന. ഇവിടുത്തെ ക്യാമറയിൽ ഇവരുടെ ചിത്രം പതിഞ്ഞിരുന്നു. അതു മനസ്സിലാക്കിയാവണം വീണ്ടും ഇവരെത്തി ക്യാമറകളടക്കം കവർന്നത്.

Related Articles

Back to top button