KeralaLatest

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

“Manju”
അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവമ്പാടി: കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.തിരുവണ്ണൂര്‍ മാങ്കാവ് കൃഷണ നിവാസ് മുരളി സ്വയംപ്രഭ ദമ്പതികളുടെ മകന്‍ അശ്വന്ത് കൃഷ്ണ (15), കോഴിക്കോട് നെല്ലിക്കോട് ഭയങ്കാവ് ക്ഷേത്രത്തിന് സമീപം പോക്കോലത്ത് പറമ്പ് സുനില്‍ കുമാര്‍ ഭവിത ദമ്പതികളുടെ മകന്‍ അഭിനവ് (13) എന്നിവരാണ് മരിച്ചത്.

കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിലുള്ളതായിരുന്നു മരിച്ച കുട്ടികള്‍. കോടഞ്ചേരി നാരങ്ങാതോട് വെള്ളച്ചാട്ടം സന്ദര്‍ശിച്ച ശേഷമാണ് സംഘം അരിപ്പാറയിലെത്തിയത്. ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാനായി ചാടിയ ബന്ധുക്കളായ മൂന്ന് പേരെ ലൈഫ് ഗാര്‍ഡുമാരായ സണ്ണി, ജിജോ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരിപ്പാറയില്‍ 23 വര്‍ഷത്തിനിടെ 27 പേരാണ് മുങ്ങിമരിച്ചത്.

അശ്വന്ത് കൃഷ്ണ സാവിയോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയായിരുന്നു. സഹോദരി: അശ്വതി. അഭിനവ് മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: അഭിദേവ്. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Related Articles

Back to top button