IndiaLatest

ട്വന്റി20 ലോകകപ്പ് യു.എ.ഇയില്‍ തന്നെ നടത്തും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യു.എ.ഇയില്‍ വച്ച്‌ ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടത്തുവാന്‍ തീരുമാനമായി. ടൂര്‍ണമെന്റ് മാറ്റാന്‍ ഇന്ത്യ ഇന്നലെ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് ഐ സി സി തീരുമാനം എടുത്തത്. ഇന്ത്യക്ക് വെളിയില്‍ ആണ് നടത്തപ്പെടുന്നതെങ്കിലും ടൂര്‍‌ണമെന്റിന്റെ സംഘാടനം ബി.സി.സി.ഐക്ക് തന്നെയായിരിക്കും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ക്ക് സയെദ് സ്റ്റേഡിയം, ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാഡമി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ യു.എ.ഇയിലും ഒമാനിലും ആയിട്ടായിരിക്കും നടക്കുക. എട്ടു ടീമുകള്‍ പങ്കെടുക്കുന്ന യോഗ്യതാ റൗണ്ടില്‍ നിന്ന് നാലു ടീമുകള്‍ ലോകകപ്പിലേക്ക് യോഗ്യത നേടും. യോഗ്യത റൗണ്ടില്‍ ബംഗ്ളാദേശ്, ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്കോട്ടലാന്‍ഡ്, നമീബിയ, ഒമാന്‍, പപ്പുവ ന്യൂഗിനിയ തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.

Related Articles

Back to top button