IndiaLatest

റെക്കോര്‍ഡ് വരുമാനം നേടി ഇന്ത്യന്‍ റെയില്‍വേ

“Manju”

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യന്‍ റെയില്‍വേ തിളങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേ റെക്കോഡ് വരുമാനം നേടി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ നേടിയത് 2.40 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം നേടിയ വരുമാനത്തേക്കാള്‍ 49,000 കോടി രൂപ അധികം നേടാന്‍ ഇത്തവണ സാധിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഇതിന് തൊട്ടുമുന്‍പുള്ള വര്‍ഷം നേടിയതില്‍ നിന്നും 25 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. യാത്രക്കാരില്‍ നിന്നും മാത്രം 63,300 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതുവരെ നേടിയതില്‍ ഏറ്റവും കൂടിയ വളര്‍ച്ച നിരക്കാണ് ഇത്. കഴിഞ്ഞ വര്‍ഷം 61 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. 15 ശതമാനം വളര്‍ച്ച ചരക്ക് സേവനത്തിലുമുണ്ടായി. 1.62 ലക്ഷം കോടി രൂപയായിരുന്നു ഈ വര്‍ഷം ചരക്ക് സേവനത്തില്‍ നിന്നും ലഭിച്ചത്. 2021-22 സാമ്പത്തിക വര്‍ഷം യാത്രാക്കാരില്‍ നിന്നും ലഭിച്ച വരുമാനം 39,214 കോടി രൂപയാണ്. മൊത്തം വരുമാനം 1,91,278 കോടി രൂപയും.

Related Articles

Back to top button