IndiaKeralaLatest

കോവിഡ്‌ അണ്‍ലോക്ക്‌ 4: കൂടുതല്‍ ഇളവുകള്‍ കേന്ദ്രം അനുവദിച്ചേക്കും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണിന് ശേഷമുള്ള അണ്‍ലോക്ക് നാലാംഘട്ടം സെപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. മാര്‍ഗരേഖ ആഭ്യന്തരമന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും. അണ്‍ലോക്ക് 4ന്റെ ഭാഗമായി മെട്രോ റെയില്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വരുന്ന ഘട്ടത്തിലും സ്കൂളുകളും തിയേറ്ററുകളും അടഞ്ഞ് കിടക്കാനാണ് സാധ്യത. കൂടുതല്‍ ഇളവുകള്‍ കേന്ദ്രം അണ്‍ലോക്ക് നാലാംഘട്ടത്തില്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി മെട്രോ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അവരിന്ദ് കെജ്രിവാള്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അണ്‍ലോക്ക് നാലില്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി ലഭിച്ചേക്കും.

Related Articles

Back to top button