IndiaLatest

ഭക്തിനിര്‍ഭരമായി ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ച് വാര്‍ഷികം ആഘോഷിച്ചു.

വൈക്കം ആശ്രമത്തിന്റെ പത്താമത് വാര്‍ഷികമാണ് നടന്നത്

“Manju”

വൈക്കം : ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചിന്റെ പത്താമത് വാര്‍ഷികം വെള്ളിയാഴ്ച (2023 ഏപ്രില്‍ 21) ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷനായ യോഗത്തില്‍ കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ചേര്‍ത്തല ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിജയന്‍ മാച്ചേരി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീവ് കെ.എസ്., ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം വൈക്കം ഏരിയ കണ്‍വീനര്‍ റെജി കെ.ജി., മാതൃമണ്ഡലം വൈക്കം ഏരിയ കമ്മിറ്റി കണ്‍വീനര്‍ സിന്ധു സി.ആര്‍., ഗുരുമഹിമ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (സര്‍വ്വീസസ്) ജയലക്ഷ്മി കെ.എസ്. ശാന്തിമഹിമ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അഖില്‍ എ., എന്നിവര്‍ സംസാരിച്ചു. വൈക്കം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജോയി സ്വാഗതവും, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം വൈക്കം ഏരിയ സീനിയര്‍ കണ്‍വീനര്‍ നന്ദുലാല്‍ വി നന്ദിയും രേഖപ്പെടുത്തി. വൈക്കം ആശ്രമം ബ്രാഞ്ചിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ രാവിലെ 6 മണിയുടെ ആരാധനയോടെ ആരംഭിച്ചു. 9 മണിക്ക് വിവിധ സമര്‍പ്പണങ്ങള്‍ നടന്നു, രാത്രി ഏഴ് മണിയ്ക്ക് ദീപപ്രദക്ഷിണത്തോടെ ആശ്രമം വാര്‍ഷികാഘോഷപരിപാടികള്‍ സമാപിച്ചു.

 

Related Articles

Back to top button