IndiaKerala

കേരളത്തിലെത്താന്‍ ആകാംക്ഷ; മലയാളത്തില്‍ കുറിപ്പ് പങ്കുവെച്ച്‌ പ്രധാനമന്ത്രി

“Manju”

യുവം യുത്ത് കോണ്‍ക്ലേവിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി. ബിജെപിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടക്കുന്ന യുവം പരിപാടിയുടെ പോസ്റ്ററാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. കൊച്ചിയിലെത്തുമെന്ന് അറിയിച്ചുകൊണ്ട് പങ്കുവെച്ച്‌ കുറിപ്പ് വലിയ ശ്രദ്ധ നേടികഴിഞ്ഞു. ഇതോടൊപ്പം 25ന് ഉദ്ഘാടനം നടത്തുന്ന മറ്റ് പരിപാടികളുടെ പോസ്റ്ററുകളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലുള്ള പോസ്റ്റുകളാണ് ട്വീറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 24 25 തീയതികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന എല്ല പരിപാടികളുടെയും വിവരങ്ങളും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളില്‍ എത്തിച്ചേരാന്‍ താന്‍ ആകാംക്ഷാഭരിതനാണെന്നും കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് വിനോദസഞ്ചാരത്തിനും വാണിജ്യത്തിനും വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യുവജനങ്ങള്‍ അവരുടെ അസാമാന്യമായ കഴിവിനും തീക്ഷ്ണതയ്‌ക്കും പേരുകേട്ടവരാണ്. നാളെ, ഏപ്രില്‍ 24ന് വൈകുന്നേരം കൊച്ചിയില്‍ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോണ്‍ക്ലേവില്‍ കേരളത്തിലെ യുവജനങ്ങളുമായി ഞാന്‍ സംവദിക്കും.’

ഞാന്‍ ഏപ്രില്‍ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതില്‍ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകള്‍ ഇതില്‍ ഉള്‍പ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും തറക്കല്ലിടും, അത് ഈ ഊര്‍ജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും.’

കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ മികച്ച പുരോഗതി! കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും. ഇത് കൊച്ചിക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും.’

Related Articles

Back to top button