HealthInternationalKeralaLatest

കുഞ്ഞുങ്ങളുടെ കുടലില്‍ ആയിരക്കണക്കിന് അജ്ഞാത വൈറസുകള്‍

കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഈ വൈറസുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

“Manju”

കുഞ്ഞുങ്ങളുടെ കുടലിനുള്ളില്‍ അറിയപ്പെടാത്ത 200-ലധികം വൈറസുകള്‍ ഉണ്ടെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് വരാറുള്ള രോഗങ്ങളായ ആസ്ത്മ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ചില രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഈ വൈറസുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ചെറിയ കുട്ടികളില്‍ കാണാറുള്ള ചില കുടല്‍ ബാക്ടീരിയകള്‍ പിന്നീടുള്ള അവരുടെ ജീവിതത്തില്‍ വിട്ടുമാറാത്ത പലതരം രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ്. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഒരു ശാസ്ത്രസംഘം ഒരു വയസ് പ്രായമായ ആരോഗ്യമുള്ള 647 ഡാനിഷ് കുട്ടികളുടെ ഡയപ്പറില്‍ നിന്ന് കണ്ടെത്തിയ പദാര്‍ത്ഥങ്ങളെ കുറിച്ച്‌ പഠിക്കാനും അവയെ മാപ്പ് ചെയ്യാനും അഞ്ച് വര്‍ഷമാണ് ചെലവഴിച്ചത്.

Related Articles

Back to top button