IndiaLatest

ഇന്ത്യയില്‍ 10 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കി

“Manju”

ഇന്ത്യയില്‍ കഴിഞ്ഞ 196 ദിവസത്തെ വാക്‌സിന്‍ വിതരണത്തിലൂടെ 10 കോടി പൗരന്മാര്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ഇതോടെഈ ലക്ഷ്യം കൈവരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്‌ 2021 ജൂലൈ 30 വരെ, 18 വയസ്സിന് മുകളിലുള്ള 10,16,98,166 വ്യക്തികള്‍ക്ക് ഇന്ത്യ പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി എന്നാണ്.

നിലവില്‍, 2011 ലെ സെന്‍സസ് അനുപാതം അനുസരിച്ച്‌ 94.02 കോടി വരുന്ന 18 വയസ്സിനുമുകളില്‍ പ്രായമുള്ള രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യാ വിഭാഗത്തിന് മാത്രമേ വാക്‌സിനേഷന്‍ അനുവദിക്കൂ. മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇതുവരെ, പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ 10.82 ശതമാനം പേര്‍ക്ക് അല്ലെങ്കില്‍ 136.13 കോടി ജനസംഖ്യയുടെ 7.47 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 10 കോടിയിലധികം വ്യക്തികള്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇതുവരെ 1,61,92,18,000 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയ ചൈന, 22,32,99,000 വ്യക്തികള്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. 10 കോടിയിലധികം വ്യക്തികള്‍ക്ക് പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ഇന്ത്യയെ അപേക്ഷിച്ച്‌ രാജ്യം മൊത്തം വാക്‌സിനേഷനുകളില്‍ ഇന്ത്യയെക്കാള്‍ ഒരല്പം പിന്നിലാണെങ്കിലും രാജ്യത്ത് 16,41,84,080 വ്യക്തികള്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു.

ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന് 12-16 ആഴ്ച കാത്തിരിപ്പ് കാലാവധിയുണ്ട്. അതേസമയം ചൈനയിലും യു എസിലും ഉപയോഗിക്കുന്ന വാക്‌സിനുകള്‍ക്ക് രണ്ടാം ഡോസിനായുള്ള കാത്തിരിപ്പ് കാലാവധി വളരെ കുറവാണ്. ചൈനയില്‍ ഉപയോഗിക്കുന്ന പ്രധാന കോവിഡ് വാക്‌സിനുകളായ സിനോഫാര്‍മിനും സിനോവാക്കിനും ആദ്യത്തേതും രണ്ടാമത്തേതുമായ ഡോസ് തമ്മിലുള്ള പരമാവധി കാത്തിരിപ്പ് കാലാവധി നാല് ആഴ്ച വരെ മാത്രമാണ്. സിനോഫാമിന്, ശുപാര്‍ശ ചെയ്യുന്ന കാത്തിരിപ്പ് കാലയളവ് 21 ദിവസമാണ്. സിനോവാക്കിന് ഇത് 28 ദിവസമാണ്.

ഫൈസര്‍/ബയോഎന്‍ടെക്, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവര്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിനുകളാണ് യു എസ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഫൈസര്‍/ബയോഎന്‍ടെക്കിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസമാണ്. മോഡേണ വാക്‌സിന്റെ കാര്യത്തില്‍ ഇത് 28 ദിവസമാണ്, അതേസമയം ജോണ്‍സണ്‍ & ജോണ്‍സണിന്റേത് സിംഗിള്‍ ഡോസ് കോവിഡ് -19 വാക്‌സിന്‍ ആണ്.

ഇന്ത്യയില്‍, കോവിഡ് -19 വാക്‌സിനുകളുടെ ആദ്യ ഡോസ് നല്‍കി ഭാഗികമായി വാക്‌സിനേഷന്‍ ലഭിച്ചത് ഇതുവരെ നടത്തിയ മൊത്തം പ്രതിരോധ കുത്തിവയ്പ്പുകളുടെ 78 ശതമാനമാണ്. 2021 ജൂലൈ 30 ആയപ്പോഴേക്കും രാജ്യത്ത് നല്‍കിയ 46,15,18,479 വാക്‌സിന്‍ ഡോസുകളില്‍ 35,98,20,313 വ്യക്തികള്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. ജനസംഖ്യാ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍, രാജ്യം ഭാഗികമായി വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. അതായത് ആദ്യ ഡോസുകള്‍ സ്വീകരിച്ച 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ജനസംഖ്യയുടെ 49 ശതമാനം അല്ലെങ്കില്‍ മൊത്തം ജനസംഖ്യയുടെ 26 ശതമാനമാണ്.

Related Articles

Back to top button