KeralaLatest

ഉഗ്രന്‍ തൃശൂര്‍! ;വന്ദേ ഭാരത് സ്വീകരണ വിഡിയോ പങ്കുവച്ച്‌ പ്രധാനമന്ത്രി

“Manju”

തൃശൂര്‍: കേരളത്തില്‍ ഓടിത്തുടങ്ങിയ വന്ദേ ഭാരത് എക്‌സ്പ്രസിന് തൃശൂര്‍ സ്‌റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഗ്രന്‍ തൃശൂര്‍ എന്ന കമന്റോടെയാണ് മോദി ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മേളപ്പെരുക്കത്തോടെയായിരുന്നു തൃശൂരില്‍ വന്ദേഭാരതിന് സ്വീകരണം നൽകിയത് . ഇതിന്റെ വിഡിയോ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പ്രധാനമന്ത്രി ഷെയര്‍ ചെയ്തത്. ഇന്നലെയാണ് കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങുകൾ നടന്നത് . സംസ്ഥാനത്തുടനീളം സ്റ്റേഷനുകളില്‍ വന്‍ സ്വീകരണമാണ് ട്രെയിനിനു ലഭിച്ചത്.

Related Articles

Back to top button