IndiaKeralaLatestThiruvananthapuram

ഇന്ന് 1298 പേര്‍ക്ക് കൊവിഡ്; പ്രതിദിന കണക്ക്, 1017 പേര്‍ക്ക് സമ്പര്‍ക്കംവഴി, 800 പേര്‍ക്ക് രോഗമുക്തിനേടി.

“Manju”

ഇന്ന് 1298 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, 1017 പേര്‍ക്ക് സമ്പര്‍ക്കംവഴി, 800 പേര്‍ക്ക് രോഗമുക്തിനേടി.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് 174 പേര്‍ക്കും, കാസര്‍ഗോഡ് 153 പേര്‍ക്കും, പാലക്കാട് 136 പേര്‍ക്കും, മലപ്പുറത്ത് 129 പേര്‍ക്കും, ആലപ്പുഴയില്‍ 99 പേര്‍ക്കും, തൃശൂരില്‍ 74 പേര്‍ക്കും, എറണാകുളത്ത്‌ 73 പേര്‍ക്കും, ഇടുക്കിയില്‍ 58 പേര്‍ക്കും, വയനാട് 46 പേര്‍ക്കും, കോട്ടയത്ത് 40 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും കൊല്ലത്ത് 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 210 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Related Articles

Back to top button