IndiaLatest

സുഡാനില്‍ കുടുങ്ങിയ 1100 ഇന്ത്യക്കാരെ രക്ഷിച്ചു

“Manju”

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 1100 ആയി. നിലവില്‍ 367 പേരെയാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് രക്ഷിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മൂവായിരത്തോളം ഇന്ത്യക്കാരില്‍ 1100 പേരെയാണ് നിലവില്‍ രക്ഷപ്പെടുത്തിയത്.

അതേസമയം സുഡാനില്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 6 ബാച്ചുകളെ ആണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരും ഉടന്‍ നാട്ടിലേക്കെത്തുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചയ്‌ക്ക് 1.56നായിരുന്നു വിമാനം പുറപ്പെട്ടത്. സൗദി അറേബ്യ എയല്‍ലൈന്‍സിന്റെ വിമാനം രാത്രി ഒമ്ബത് മണിയോടെ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാ

Rescued 1100 Indians trapped in Sudan

പ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മില്‍ നടക്കുന്ന ആഭ്യന്തര കലാപമാണ് സ്ഥിതിഗതികള്‍ക്ക് കാരണം. സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ ആദ്യം സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ച്‌ അവിടെ നിന്നാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.

Related Articles

Back to top button