KeralaLatestThiruvananthapuram

രാഷ്ട്രീയത്തില്‍ എല്ലാവരോടും സൗഹൃദപരമായി നീങ്ങുക – ഒ.രാജഗോപാല്‍

“Manju”

തിരുവനന്തപുരം: എല്ലാവരോടും സൗഹൃദപരമായി നീങ്ങുക എന്നതാണ് രാഷ്ട്രീയജീവിതത്തില്‍ ലാഭകരമെന്നും അന്ധമായ എതിര്‍പ്പ് പ്രയോജനം ചെയ്യില്ലെന്നും ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. പിണറായി വിജയനെ താന്‍ ശക്തമായി ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
എന്നാല്‍ അത് സാധിക്കില്ലെന്നും തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. ഇത് ബിജെപിയിലെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
”പിണറായി വിജയനെ കൂടുതല്‍ ശക്തമായി ഞാന്‍ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് എങ്ങനെ സാധിക്കും? എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അല്ലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇപ്പോള്‍ എതിര്‍ചേരിയിലാകുന്നവര്‍ നാളെ നമ്മുടെ ചേരിയിലേക്കു വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍.
രണ്ടു തരത്തില്‍ ഉള്ളവരെ രാഷ്ട്രീയത്തിലുളളൂ. ഒന്ന്, ഇപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍, രണ്ട്, നാളെ കൂടെ വരേണ്ടവര്‍. ആ ഒരു സമീപനം വച്ചു കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തില്‍ ലാഭകരം. അന്ധമായി എതിര്‍പ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ, പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ദഹിച്ചുവെന്നു വരില്ല. പക്ഷേ എനിക്കു വേറെ ഗൂഢമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവര്‍ക്കും അറിയാം.”
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരംഗത്തിറങ്ങാന്‍ താല്‍പര്യമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”എനിക്ക് 92 വയസായി. ഈ പ്രായത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയുന്നതിന് ഒരു പരിധിയുണ്ട്.
അതുകൊണ്ട് മറ്റാരെയെങ്കിലും നോക്കുകയാണ് നല്ലതെന്ന് പാര്‍ട്ടിയോട് പറയുന്നുണ്ട്.” തന്റെ ബുദ്ധിമുട്ട് പാര്‍ട്ടി മനസിലാക്കുമെന്നാണ് വിശ്വാസമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

Related Articles

Back to top button