IndiaLatest

മണിപ്പൂരില്‍ മുഖ്യമന്ത്രി എത്തേണ്ട വേദിക്ക് ജനക്കൂട്ടം തീയിട്ടു

“Manju”

ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ അപമാനിച്ചുവെന്നാണ് ഗോത്രവര്‍ഗ സംഘടന പറയുന്നത്.

സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്നും ജില്ലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണ് ചുരാചാന്ദ്പൂര്‍. ഇവിടെ ഒരു ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. പരിപാടി റദ്ദാക്കിയോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജനക്കൂട്ടം ഉദ്ഘാടനസദസ്സിലെ കസേരകള്‍ തല്ലിപ്പൊട്ടിക്കുന്നതും മറ്റ് സാധനങ്ങള്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button