KeralaLatest

മികവിൽ തിളങ്ങി കാസർഗോഡ് ഗവ. കോളേജ്

“Manju”

അനൂപ് എം സി

കാസർഗോഡ് -ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം നിർണയിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രലയ സമിതിയുടെ NRRF റിപ്പോർട്ടിൽ കാസറഗോഡ് കോളേജി ന് തിളക്കം. സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ മൂന്നാം റാങ്ക് ആണ് വിദ്യനഗറിലെ ഈ കലാലയത്തിന്. രാജ്യത്തെ 45000 കോളേജുകളിൽ 83- സ്ഥാനത്തും മലബാറിൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഒന്നാം സ്ഥാനത്തുമാണ് കാസർഗോഡ് ഗവ. കോളേജ്. സർവകലാശാല പരീക്ഷകളിലെ നിലവാരം, അടിസ്ഥാന സൗകര്യം, ഗവേഷണ വിഭാഗങ്ങൾ, ഗവേഷണ വിദ്യാർഥികൾ, കലാ കായിക രംഗത്തെ നിലവാരം, ഗവേഷണ അദ്ധ്യാപകരുടെ എണ്ണം, അവരുടെ അദ്ധ്യാപന പരിചയം തുടങ്ങിയവയാണ് റാങ്കിന്റെ മാനദണ്ഡങ്ങൾ. കഴിഞ്ഞ വർഷത്തെ 116 റാങ്കിൽ നിന്നാണ് 83 റാങ്കിൽ എത്തിയത്. 2016 മുതലാണ് ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ദേശിയ റാങ്കിങ് നിർണയിക്കാൻ തുടങ്ങിയത്.
1957 ൽ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശെരി പ്രത്യേകം താൽപര്യമെടുത്ത്‌ അനുവദിച്ച കോളേജ് വൻ വികസനത്തിലെക്കാണ് കുതിക്കുന്നത് . ബിഎ അറബിക്, ഇകോണമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, കന്നഡ, മലയാളം, ബികോം, ബിഎസ് സി ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ജിയോളജി, ഗണിതം, ഫിസിക്സ്‌, സൂവോളജി, ബിരുദ കോഴ്സുകൾ ഉണ്ട്. എം എസ് സി കെമിസ്ട്രി, ജിയോളജി, ഗണിതം, എം എ അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, കന്നഡ, ബിരുദാന്തര ബിരുദ കോഴ്സുകളുമുണ്ട്. 5 ഗവേഷണ കേന്ദ്രങ്ങളും 19 വിഭാഗങ്ങളുമുണ്ട്., 1470 വിദ്യാർത്ഥികൾ 70 ശതമാനവും പെൺകുട്ടികളാണ്. 26 ഗവേഷകരും ഉണ്ട്.

WhatsApp Video 2020-06-13 at 5.48.17 PM (1)

 

Related Articles

Back to top button