IndiaLatest

ഐഎസ്‌എല്‍ ഈസ്റ്റ് ബംഗാള്‍ – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയില്‍

“Manju”

തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 മത്സരത്തില്‍ എസ്‌സി ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ചായ്‌വും സ്വന്തമാക്കിയ കേരളം ഇന്നലെ രണ്ടാം ജയം തേടിയാണ് ഇറങ്ങിയത്. എന്നാല്‍ സമനിലയില്‍ തൃപ്തിപെടേണ്ടി വന്നു. ഐഎസ്‌എല്ലില്‍ ഈ രണ്ട് ടീമുകളും തമ്മിലുള്ള തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്.

ഈസ്റ്റ് ബംഗാള്‍ താരം ടോമിസ്ലാവ് മിര്‍സെല'(37′) ഹെഡ്ഡറിലൂടെ ആദ്യ ഗോള്‍ നേടിയെങ്കിലും എട്ട് മിനിറ്റിനുള്ളില്‍ കേരളം മറുപടി ഗോള്‍ നേടി. ഹാഫ്ടൈമിന് തൊട്ടുമുമ്ബ് അല്‍വാരോ വാസ്‌ക്വസ് നാല്‍പ്പത്തിയേഴാം മിനിറ്റില്‍ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെഞ്ചോ സഹല്‍ അബ്ദുല്‍ സമദിന് പകരം കളത്തിലിറങ്ങി. അറുപത്തിയൊന്നാം മിനിറ്റില്‍ നിഷു കുമാറും സന്ദീപ് സിംഗിന് പകരം കളത്തിലിറങ്ങി. അറുപത്തിയഞ്ചാം മിനിറ്റില്‍ പ്രശാന്തിനെ ഫൗള്‍ ചെയ്തതിന് ഈസ്റ്റ് ബംഗാള്‍ താരം ലാല്‍റിന്‍ലിയാന ഹ്നാംതെക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Related Articles

Back to top button