IndiaLatest

നീറ്റ്, യുജി: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

“Manju”

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ യുജി (NEET-UG) അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. പരീക്ഷാര്‍ത്ഥികള്‍ക്ക് neet.nta.nic.in ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മേയ് ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 5.20 വരെയാണ് പരീക്ഷ .

വിദ്യാര്‍ഥികള്‍ക്ക് നീറ്റ് അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ കേന്ദ്രത്തിന്റെ പേരും വിലാസവും റോള്‍ നമ്പറും റിപ്പോര്‍ട്ടിങ് സമയവും പരിശോധിക്കാം. ഈ റിപ്പോര്‍ട്ടിങ് സമയത്തിനോ അതിനുമുമ്പോ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഡ്രസ് കോഡ് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ചു മനസിലാക്കാം.

അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

  • എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് neet.nta.nic.in സന്ദര്‍ശിക്കുക.
  • കാര്‍ഡ് പരിശോധിച്ച ശേഷം, ഡൗണ്‍ലോഡ് ചെയ്യുക
  • നീറ്റ് യുജി അഡ്മിറ്റ് കാര്‍ഡ് 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • ലോഗിന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് കൊടുക്കുക (Application Number and Date of Birth).
  • അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ കാണാം
  • കാര്‍ഡ് പരിശോധിച്ച ശേഷം, ഡൗണ്‍ലോഡ് ചെയ്യുക.
  • തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത് പ്രിന്റ് ചെയ്ത് കയ്യില്‍ കരുതുക. 

 

Related Articles

Check Also
Close
Back to top button