InternationalLatest

ഉക്രെയിന്‍ വിടാന്‍ അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജോ ബൈഡന്‍

“Manju”

വാഷിംഗ്‌ടണ്‍: യുക്രെയിന്‍ – റഷ്യ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി യുക്രെയിന്‍ വിടണമെന്ന് അമേരിക്കക്കാര്‍ക്ക് നിര്‍ദേശം നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍.
“അമേരിക്കന്‍ പൗരന്‍മാര്‍ ഉടന്‍ യുക്രെയിനില്‍ നിന്ന് പുറത്തുകടക്കണം. ലോകത്തിലെ ഏറ്റവും വലിയ സേനകളില്‍ ഒന്നുമായാണ് നമ്മള്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇത് വലിയൊരു വിഷമഘട്ടമാണെന്നും കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇതൊരു ലോകമഹായുദ്ധമാണ്”- ബൈഡന്‍ വ്യക്തമാക്കി. യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ഉണ്ടാകുകയാണെങ്കില്‍ അമേരിക്കക്കാരെ രക്ഷിക്കുന്നതിനുവേണ്ടിപ്പോലും അമേരിക്കന്‍ സേനയെ യുക്രെയിനിലേയ്ക്ക് അയക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.
ഫയര്‍ ഡ്രില്ലുകള്‍ പരിശീലിക്കുന്നതിനായി റഷ്യ ബെലാറസിലേയ്ക്ക് ടാങ്കുകള്‍ അയക്കുന്നതിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ് പുറത്തുവന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം റഷ്യ മിസൈലുകളും തോക്കുകളും വിന്യാസിക്കുന്നത് യൂറോപ്പിന് അപകടകരമായ നിമിഷമാണെന്ന് നാറ്റോയും മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയന്റെ പങ്കാളി എന്ന നിലയ്ക്കും നാറ്റോയിലെ സഖ്യകക്ഷി എന്ന നിലയ്ക്കും റഷ്യ തങ്ങളുടെ ഐക്യത്തെ വിലകുറച്ചുകാണരുതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സ് പറഞ്ഞു.
അതേസമയം, കിഴക്കന്‍ യുറോപ്പില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും നാറ്റോയുടെ അംഗമാകാന്‍ യുക്രെയിനെനും മറ്റ് മുന്‍ സോവിയറ്റ് രാജ്യങ്ങളെയും അനുവദിക്കരുതെന്നും ഉറപ്പ് നല്‍കണമെന്ന് മോസ്കോ നാറ്റോയോട് ആവശ്യപ്പെട്ടു. യുക്രെയിനിനെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് മോസ്കോ ആവര്‍ത്തിക്കുമ്ബോഴും പത്ത് ലക്ഷത്തില്‍പ്പരം സൈനികരെ യുക്രെയിന്‍ അതിര്‍ത്തിയിലായി റഷ്യ വിന്യസിച്ചിരിക്കുകയാണ്

Related Articles

Back to top button