KeralaLatest

നങ്ങൾക്കൊപ്പം ചേർന്ന് ജൈവ കർഷക കൂട്ടായ്മ

“Manju”

പ്രജീഷ് വള്ള്യായി

കൂത്തുപറമ്പ്: കോവിഡ് – 19 പ്രതിരോധത്തിനിടെ ലോക്ഡൗണിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ചേർന്ന് ജൈവ കർഷക കൂട്ടായ്മ. കൂത്തുപറമ്പ് കേന്ദ്രമായി പ്രവൃത്തിക്കുന്ന സുരക്ഷ ജൈവകർഷക മാർക്കറ്റിങ്ങ് സൊസൈറ്റി അര ലക്ഷത്തോളം രൂപയുടെ സഹായമാണ് വിവിധ മേഖലകളിൽ എത്തിച്ചത്.വിവിധ പഞ്ചായത്തുകളിലെ സമൂഹ അടുക്കളകൾക്ക് പച്ചക്കറികൾ നൽകി. ചെറുവാഞ്ചേരി, ചെണ്ടയാട്, പാറാട്ട്, കടവത്തൂർ, പൂക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് പല വ്യഞ്ജന കിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന സംഘമെന്ന നിലയിലാണ് ഈ ദുരിതകാലത്ത് ജനങ്ങൾക്ക് ഒപ്പം നിൽക്കാൻ തീരുമാനിച്ചതെന്ന് സൊസൈറ്റി പ്രസിഡന്റ് പന്ന്യോടൻ ചന്ദ്രൻ പറഞ്ഞു. എൻ. ധനഞ്ജയൻ, സി.കെ.ബി. തിലകൻ, സി.കെ.കുഞ്ഞിക്കണ്ണൻ, വി.പി.മോഹനൻ, കെ.രാജൻ, ലിജി ഹരിദാസ്, ഷീബ രാജേന്ദ്രൻ, പുഷ്പ ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Related Articles

Leave a Reply

Back to top button