KeralaLatest

നാളെ ‘നവഒലി ജ്യോതിര്‍ദിനം 24’; ബംഗാള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.

“Manju”

Tomorrow is ‘Navaoli Jyotirdinan 24’; Governor of Bengal will inaugurate.

പോത്തന്‍കോട് :ശാന്തിഗിരി ആശ്രമത്തില്‍ നാളെ രാവിലെ 8 ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നവഒലി ജ്യോതിര്‍ദിനം 24 ഉദ്ഘാടനംചെയ്യും. രാവിലെ 7 മണിക്ക് ആശ്രമത്തിലെത്തുന്ന അദ്ദേഹത്തെ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മറ്റ് സന്ന്യാസിമാരും ആത്മബന്ധുക്കളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ സഹീറത്ത് ബീവി എന്നിവര്‍ ആശംസകളര്‍പ്പിക്കും. അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ കമ്മ്യൂണിക്കേഷന്‍സ് സബീര്‍ തിരുമല കൃതജ്ഞതയര്‍പ്പിക്കും.

Related Articles

Back to top button