ന്യൂഡൽഹി• മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാജ്പേയ് മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയിരുന്നു. അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗവുമായി.
സൈനികനായും രാഷ്ട്രീയനേതാവായും രാജ്യത്തെ സേവിച്ച് ജസ്വന്ത് സിങ്ങിന്റെ വിയോഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.