IndiaLatest

സ്‌കൂളുകളില്‍ തദ്ദേശീയ കായിക ഇനങ്ങള്‍ പാഠ്യവിഷയമാകും

“Manju”

ന്യൂഡല്‍ഹി: തദ്ദേശീയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം മുതല്‍ സ്കൂളുകളില്‍ ‘ഭാരതീയ ഗെയിംസ്’ നടത്തുമെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ നോളജ് സിസ്റ്റം (.കെ.എസ്) വകുപ്പ് തയ്യാറാക്കിയ രേഖ പ്രകാരമാണ് പദ്ധതി.

മേല്‍നോട്ടം വഹിക്കാന്‍ ഓരോ സ്കൂളിലും ഒരു അധ്യാപകനെ നിയമിക്കും. കായികാധ്യാപകര്‍ക്കാണ് മുന്‍ഗണന. ഓരോ സ്കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകന്റെ വിശദാംശങ്ങള്‍ ഐ.കെ.എസ് വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യണം. .കെ.എസ് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക് മാത്രമേ കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിയൂ. സ്കൂളുകള്‍ തമ്മില്‍ മത്സരം സംഘടിപ്പിക്കുമെന്ന് ഐ.കെ.എസ് അറിയിച്ചു.

രാജ്യത്തിന്റെ തനത് കായിക ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഭാരതീയ ഗെയിംസ്. കബഡി പോലുള്ള കായിക ഇനങ്ങള്‍ ഇനി സ്കൂളുകളില്‍ പാഠ്യപദ്ധതിയുടെ വിഷയമാകും. പദ്ധതി പ്രകാരമുള്ള ആദ്യ ഇന്റര്‍സ്കൂള്‍ മത്സരം ജനുവരിയില്‍ നടക്കുമെന്ന് ഐ.കെ.എസ് ദേശീയ കോര്‍ഡിനേറ്റര്‍ ഗന്തി എസ് മൂര്‍ത്തി പറഞ്ഞു.

Related Articles

Back to top button