IndiaLatest

കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച്‌ ഓപ്പറേഷന് തുടക്കമിട്ട് സുരക്ഷാ സേന

“Manju”

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച്‌ ഓപ്പറേഷന്‍ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം, പൂഞ്ച് മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉള്ളതായി പ്രദേശവാസികള്‍ ഇതിനോടകം സൈന്യത്തെ അറിയിച്ചിട്ടുണ്ട്.

സംശയാസ്പദമായ രീതിയില്‍ ചില ആളുകള്‍ പ്രദേശത്ത് താമസിക്കുന്നതായി നാട്ടുകാര്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങള്‍ സൈന്യം നിരീക്ഷിച്ചു വരികയാണ്. കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച്‌ ഓപ്പറേഷന്‍ ആരംഭിച്ചതോടെ, പ്രദേശത്തെ രണ്ട് സ്കൂളുകള്‍ അടച്ചിട്ടുണ്ട്.

പുരാണി, പൂഞ്ച്, ജെര്‍ണലി മൊഹല്ല എന്നിവിടങ്ങളിലാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. അതേസമയം, സംഘര്‍ഷ ബാധിത മേഖലയായ രജൗരിയിലെ കണ്ഠി വനത്തില്‍ ഓപ്പറേഷന്‍ ത്രിനേത്ര തുടരുന്നുണ്ട്.

Related Articles

Back to top button