KeralaLatest

ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി

“Manju”

പ്രജീഷ് വള്ള്യായി

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവരില്‍നിന്ന് ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്‌നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

Related Articles

Check Also
Close
Back to top button