Latest

ഓക്‌സ്ഫഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കും‍

“Manju”

ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കും. 300 വോളന്റിയര്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല പറഞ്ഞു. വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠനവിധേയമാക്കുക. ഏഴിനും 17 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു. കുത്തിവെപ്പ് ഈ മാസത്തില്‍ ആരംഭിച്ചേക്കും.

Related Articles

Back to top button