KeralaLatest

ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വികസന പദ്ധതികള്‍ക്ക് മോദി തറക്കല്ലിട്ടു

“Manju”

 

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മകുമാരികളുടെ ശാന്തിവന്‍ സമുച്ചയം സന്ദര്‍ശിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചാരിറ്റബിള്‍ ഗ്ലോബല്‍ ഹോസ്പിറ്റല്‍, ശിവമണി വൃദ്ധസദനത്തിന്റെ രണ്ടാം ഘട്ടം, നഴ്‌സിങ് കോളജ് വിപുലീകരണം എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു.

ശാന്തിവന്‍ സമുച്ചയം നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവിടം സന്ദര്‍ശിക്കുമ്ബോഴെല്ലാം ആത്മീയാനുഭൂതി ഉണ്ടാകാറുണ്ടെന്നും വ്യക്തമാക്കി. ബ്രഹ്മാകുമാരിസ് സംഘടനയുമായുള്ള തന്റെ നിരന്തര ബന്ധം അദ്ദേഹം ഊന്നിപ്പറഞ്ഞു.

അമൃതകാലത്ത് എല്ലാ സാമൂഹ്യ, ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബ്രഹ്മകുമാരികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, സ്വാസ്ഥ്യ മേഖലകളിലെ അവരുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹം ബ്രഹ്മകുമാരികളുടെ യൂണിറ്റുകളോട് അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മെഡിക്കല്‍ സ്റ്റാഫിന്റെയും അഭാവം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. 9 വര്‍ഷത്തിനിടെ ഓരോ മാസവും ഒരു മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. 2014-ന് മുമ്ബ് ദശകത്തില്‍ 150-ല്‍ താഴെ മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. എന്നാല്‍ 9 വര്‍ഷത്തിനിടെ സര്‍ക്കാര്‍ 350-ലധികം മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അദ്ദേഹം അറിയിച്ചു.

 

Related Articles

Back to top button