KeralaLatest

വടക്കന്‍ കേരളത്തിലേക്ക് രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ അനുവദിക്കണം; നിവേദനം നല്‍കി പി.കെ കൃഷ്ണദാസ്

“Manju”

ചെന്നൈ: റെയില്‍വേയുടെ വിവിധ വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് സതേണ്‍ റെയില്‍വേ മാനേജര്‍ ആര്‍.എന്‍ സിംഗിന് നിവേദനം നല്‍കി. കോഴിക്കോട് നിന്ന് കാസര്‍ഗോഡ് മംഗലാപുരം ഭാഗത്തേക്ക് ഉച്ചയ്ക്ക് 2.45 മുതല്‍ വൈകുന്നേരം 5 മണി വരെ തീവണ്ടി ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു, ഈ സാഹചര്യത്തില്‍ രണ്ട് പാസഞ്ചര്‍ തീവണ്ടി വടക്കന്‍ ഭാഗത്തേക്ക് അനുവദിച്ചാല്‍ അത് യാത്രക്കാര്‍ക്ക് വളരെയധികം ഉപകാരമാകും എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് നാലുമണിക്ക് കോഴിക്കോട് എത്തുമെങ്കിലും അഞ്ചുമണിക്കാണ് തുടര്‍ യാത്ര ആരംഭിക്കുന്നത്, ഇത് പുനര്‍ ക്രമീകരിച്ച്‌ തീവണ്ടി വൈകാതെ യാത്ര ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം നിന്ന് ലോകമാന്യ തിലക്ലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ്, എറണാകുളത്തുനിന്ന് നിസാമുദ്ദീന്‍ലേക്ക് പോകുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ കൂടുതലായി അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് വളരെയധികം ഉപകാരമാകും എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു,

കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോറേജ് ഇല്ലാത്തതുകൊണ്ട് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടിലാണ്, ഇത് അടിയന്തരമായി പരിഹരിക്കണം എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഫുഡ് പ്ലാസ അനുവദിച്ചു എങ്കിലും 6-7 മാസമായി യാത്രക്കാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല ഫുഡ് പ്ലാസ ആരംഭിച്ചിട്ടുമില്ല, അതിനാല്‍ നിലവിലെ കോണ്‍ട്രാക്ടറെ കൊണ്ട് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ, അല്ലെങ്കില്‍ പ്രസ്തുത കരാര്‍ റദ്ദ് ചെയ്ത് പുതിയ കരാര്‍ വിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button