IndiaLatest

ഗുജറാത്തില്‍ 4400 കോടിയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും

“Manju”

ഗുജറാത്തില്‍ 4,400 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തുടക്കം കുറിക്കും. ഇതിനു പുറമേ 19,000 ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതി പ്രകാരം വീടുകളും അനുവദിക്കും. വെള്ളിയാഴ്ച ഗുജറാത്തിലെത്തുന്ന മോദി ഗാന്ധിനഗറിലെ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിലും പങ്കെടുക്കും. ഓള്‍ ഇന്ത്യ പ്രൈമറി ടീച്ചേഴ്‌സ് ഫെഡറേഷന്റെ 29-ാമത് സമ്മേളനമാണിത്. ‘വിദ്യാഭ്യാസ രംഗത്ത് മാറ്റം കുറിക്കുന്നതില്‍ അധ്യാപകരുടെ പ്രാധാന്യം’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ തീം.

ഗാന്ധിനഗറില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച്‌ 2,450 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിര്‍വഹിക്കും. നഗരവികസന വകുപ്പ്, ജലവിതരണ വകുപ്പ്, റോഡ്, ഗതാഗത വകുപ്പ്, മൈന്‍സ് ആന്‍ഡ് മിനറല്‍ വകുപ്പ് എന്നീ വകുപ്പുകള്‍ മേല്‍നോട്ടം വഹിക്കുന്ന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ചടങ്ങില്‍ വെച്ച്‌ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം താക്കോല്‍ കൈമാറും.

ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്സിറ്റി (ഗിഫ്റ്റ് സിറ്റി) സന്ദര്‍ശിക്കുന്ന മോദി, ഇവിടുത്തെ വിവിധ പ്രോജക്റ്റുകളുടെ പുരോഗതിയും സ്ഥിതിഗതികളും വിലയിരുത്തും. ഭാവി പദ്ധതികള്‍ മനസിലാക്കുക എന്ന ഉദ്ദേേശ്യത്തോടെ ഗിഫ്റ്റ് ഐഎഫ്‌എസ്‌സിയുമായി (GIFT IFSC) അദ്ദേഹം ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

Related Articles

Back to top button