IndiaKeralaLatestThiruvananthapuram

27 ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കോവിഡ് ബാധിതര്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുകയാണ്. കഴിഞ്ഞ27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിദിന രോഗവര്‍ധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം രാജ്യത്ത് മൂന്നാമതെത്തി. പരിശോധനകള്‍ കുത്തനെ കൂട്ടണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവുമെന്ന കണക്കില്‍ മാറുകയാണ്. 100 പരിശോധനകളില്‍ 13.87 രോഗികള്‍ എന്നതാണ് ഇന്നലത്തെ നിരക്ക്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കില്‍ 11.57 ശതമാനം. ഇതില്‍ കേരളത്തിന് മുകളിലുള്ളത് കര്‍ണാടകയും മഹാരാഷ്ട്രയും. 22.5 ആണ് മഹാരാഷ്ട്രയുടെ കഴിഞ്ഞയാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത് 32.34 ആണ്.

അതായത് രോഗം സ്ഥിരീകരിച്ചവരില്‍ 32 ശതമാനം പേര്‍ ഇപ്പോള്‍ രോഗികള്‍. കര്‍ശനമായ ചികിത്സാ ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ രോഗമുക്തി നിരക്കും ഉയരുന്നത് പതുക്കെ. ദേശീയതലത്തില്‍ 82 ശതമാനമാണ് രോഗമുക്തി നിരക്കെങ്കില്‍ സംസ്ഥാനത്തിത് 67 ശതമാനമാണ് ഉള്ളത്.

Related Articles

Back to top button