ArticleLatest

ആപ്പിള്‍ കഴിക്കേണ്ടത് തൊലിയോടു കൂടിയോ?

“Manju”

ആരോഗ്യത്തിന് ഏറെ നല്ലതാണ് പഴങ്ങള്‍ കഴിക്കുന്നത്, അതുകൊണ്ടു തന്നെ ഭൂരിഭാഗം ആളുകളുംഭക്ഷണ ശീലത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.കാരണം ഇത് ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി രോഗങ്ങളെ തടയാനും ആപ്പിളിന് കഴിവുണ്ട്. ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്ബന്നമായ ആപ്പിളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളുമുണ്ട്.

ആപ്പിള്‍ നിങ്ങള്‍ക്ക് തൊലി കളഞ്ഞോ കളയാതെയോ കഴിക്കാം. എന്നാല്‍ മിക്കവര്‍ക്കും ഇഷ്ടം തൊലിയോടെ കഴിക്കാനാണ്. ഈ പഴത്തിന്റെ പോഷക ഗുണത്തെക്കുറിച്ച്‌ പറയുമ്പോള്‍, തൊലിയോടെ കഴിക്കുന്നതാണ് ആരോഗ്യകരം. എന്നിരുന്നാലും, വിപണിയില്‍ ഇന്ന് ലഭ്യമായ ആപ്പിളില്‍ പലതിലും കീടനാശിനികള്‍, മെഴുക്, കെമിക്കല്‍ വാഷ് എന്നിവ പുരട്ടിയവയാണ്. വളരെയധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ പഴങ്ങളുടെ പോഷക ഘടകത്തെ നശിപ്പിക്കുന്നു. അവ ആരോഗ്യത്തിന് കൂടുതല്‍ അപകടകരമായും മാറുന്നു.

Related Articles

Check Also
Close
  • ….
Back to top button