IndiaLatest

ബ്രഹ്മകമലം മുദ്രണം ചെയ്ത തൊപ്പി ധരിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ബ്രഹ്മകമലം മുദ്രണം ചെയ്ത തൊപ്പി ധരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം അദ്ദേഹം കഴുത്തില്‍ ധരിച്ചിരുന്നത് മണിപ്പൂരി അംഗവസ്ത്രവും . രാജ്യം എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെ വ്യക്തമാക്കുന്ന തനതു വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് പ്രധാനമന്ത്രി സന്നിഹിതനായത്.

ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക പുഷ്പമാണ് ബ്രഹ്മകമലം. അപൂര്‍വമായ ഈ പുഷ്പം വില്‍ക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ധരിച്ചിരിക്കുന്ന തൊപ്പിയില്‍ ബ്രഹ്മകമലം മുദ്രണം ചെയ്തിരിക്കുന്നു. തങ്ങളുടെ സംസ്ഥാനത്തിന്റെ പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന തൊപ്പി അദ്ദേഹം ഈ അവസരത്തില്‍ ധരിച്ചതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി നന്ദി അറിയിച്ചു. 1.25 കോടി ജനങ്ങളാണ് ഉത്തരാഖണ്ഡിലുള്ളതെന്നും അവര്‍ക്കെല്ലാം വേണ്ടി താന്‍ നന്ദി പറയുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മണിപ്പൂരിലെ ലെയ്റും ഫീഎന്നറിയപ്പെടുന്ന അംഗവസ്ത്രവും പ്രധാനമന്ത്രി കൂടെ ധരിച്ചിരുന്നു. ആ വസ്ത്രത്തില്‍ അദ്ദേഹത്തെ കണ്ട നിമിഷം തങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നിയെന്നും, മണിപ്പൂര്‍ സംസ്ഥാനം മുഴുവന്‍ അഭിമാനിക്കുന്നുവെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിശ്വജിത് സിംഗ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button