IndiaLatest

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന്

“Manju”

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഓക്‌സിജന്‍ പ്രതിസന്ധി, വാക്‌സിന്‍ ക്ഷാമം എന്നിവയും ചര്‍ച്ച ചെയ്യുെമന്നാണ് വിവരം.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഒമ്ബത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച്‌ ആരോഗ്യസെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരള, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button