IndiaLatest

കൊറിയൻ ഭാഷയിൽ റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ

“Manju”

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സിനിമകളിലൊന്നാണ് ജീത്തു ജോസഫിന്റെ ദൃശ്യം. വൻ ജനപ്രീതി നേടിയ ഈ മോഹൻലാൽ ചിത്രം നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ ആദ്യ ഭാഗം ചൈനീസ് ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിക്ക് മറ്റ് വിദേശ ഭാഷകളിൽ റീമേക്ക് വരുമെന്ന സൂചനകൾ ഇപ്പോൾ സത്യമായിരിക്കുകയാണ്. കൊറിയൻ ഭാഷയിൽ ദൃശ്യത്തിന്റെ രണ്ട് സിനിമകളും ഒരുങ്ങാൻ പോകുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു.

പനോരമ സ്റ്റുഡിയോസും ആന്തോളജി സ്റ്റുഡിയോസും ചേർന്നാണ് ദൃശ്യത്തിന്റെ കൊറിയൻ റീമേക്ക് ചിത്രീകരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്ക് നടത്തിയ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. അതേസമയം ആന്തോളജി സ്റ്റുഡിയോസ് ദക്ഷിണ കൊറിയൻ നിർമാതാക്കളാണ്. ഇത്തരത്തിൽ ഇന്തോ-കൊറിയൻ സംയുക്ത നിർമാണ സംരംഭം എന്ന നിലയിലാണ് ദൃശ്യത്തിന്റെ കൊറിയൻ റീമേക്ക് എത്തുന്നത്.

ലോകപ്രശസ്തമായ കാൻ ചലച്ചിത്രോത്സവ വേദിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. ഓസ്കർ നേട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ പാരസൈറ്റ് എന്ന സിനിമയിലെ നടനായ സോങ് കാങ് ഹോ ആയിരിക്കും മോഹൻലാലിന്റെ വേഷത്തിലെത്തുക എന്നാണ് സൂചന.

 

Related Articles

Back to top button