LatestThiruvananthapuram

ദീപാവലിക്ക് പടക്കം പൊട്ടിക്കല്‍ രാത്രി 8 മുതല്‍ 10 വരെ

“Manju”

തിരുവനന്തപുരം: വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് ദീപാവലി ആഘോഷ വേളയില്‍ രാത്രി 8 മുതല്‍ രാത്രി 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ദീപാവലി ആഘോഷങ്ങള്‍ക്കായി രാത്രി 8 മുതല്‍ രാത്രി 10 വരെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെയും മാത്രം പടക്കം പൊട്ടിക്കുന്നത് ട്രിബ്യൂണലിന്റെ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം ഉറപ്പാക്കാനും സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

 

Related Articles

Back to top button