KeralaLatest

നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് വന്‍ വിലയുള്ള അത്യപൂര്‍വമീന്‍

“Manju”

 

ചവറ: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് പടത്തിക്കോര അഥവാ സ്വര്‍ണമത്സ്യം.

ബാബുവിനും സഹപ്രവര്‍ത്തകര്‍ക്കുമാണ് ഗോയില്‍ ഫിഷ് ലഭിച്ചത്.സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള സര്‍ജറികള്‍ക്കുള്ള നൂല്‍ പടത്തിക്കോരയുടെ ശരീരത്തിലെ പളുങ്ക് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. 20 കിലോ ഭാരമുള്ള പടത്തിക്കോരയില്‍ 300 ഗ്രാമില്‍ കൂടുതല്‍ പളുങ്ക് കാണുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഗ്രാമിന് ലക്ഷങ്ങളാണ് വില. ഇന്നലെ രാവിലെ 6 ഓടെയാണ് മത്സ്യം നീണ്ടകര ഹാര്‍ബറിലെത്തിച്ചത്. കാവനാട് ബൈപ്പാസിന് സമീപം എ..എം ഫിഷറീസ് ഉടമ ബിജു 78000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ചു. മുംബയിലുള്ള കമ്ബനിയിലേക്ക് മത്സ്യം കയറ്റി അയച്ചു.

 

Related Articles

Back to top button