KeralaLatest

വാക്‌സിനേഷന്‍; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്‍ഗണന

“Manju”

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥരെയും വാക്സിനേഷനു മുന്‍ഗണനാ വിഭാഗത്തില്‍പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തും. കുട്ടികളില്‍ കോവിഡ് ബാധിക്കുന്നതിനെക്കുറിച്ചു ശാസ്ത്രീയമായി പരിശോധിക്കും. വയോജനങ്ങളുടെ വാക്സിനേഷനില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്കു കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും. സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളില്‍ റെസ്പിറേറ്ററി തെറപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്നു പരിശോധിക്കാന്‍ വിദഗ്ധ സമിതിയോടും ആരോഗ്യ വകുപ്പിനോടും നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങളില്‍ കോവാക്സിന് അംഗീകാരം ഇല്ലാത്തതിനാല്‍ 2 ഡോസ് എടുത്തവര്‍ക്കു വിദേശ യാത്ര സാധ്യമാക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും.

Related Articles

Back to top button