KeralaLatest

തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവ് വേട്ട

“Manju”

തിരുവനന്തപുരം: നഗരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ വനിത അടക്കം അഞ്ചുപേരെ 2.180 കി. ഗ്രാം കഞ്ചാവുമായി പിടികൂടി. ബല്‍ബീര്‍ കുമാര്‍ മണ്ഡല്‍, രജ്ഞാ ദേവി, ഗോകുല്‍ മണ്ഡല്‍, ഗൗതം മണ്ഡല്‍, തന്മയീ ചൗധരി എന്നിവരാണ് എക്സൈസ് പിടിയിലായത്.
ഇതില്‍ രണ്ടുപേര്‍ മുൻ കേസുകളിലെ പ്രതിയാണ്. എക്സൈസ് ഇൻസ്പെക്ടര്‍ വി. ജി. സുനില്‍കുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍ പ്രേമനാഥൻ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്, ആദര്‍ശ്, ജയശാന്ത് ഗോപകുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അജിതകുമാരി, ഡ്രൈവര്‍ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button