IndiaLatest

കാണ്‍പൂര്‍-ഡല്‍ഹി വിമാന സര്‍വീസ് ഉടന്‍ യാഥാര്‍ത്ഥ്യമാകും

“Manju”

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉടൻ യാഥാര്‍ത്ഥ്യമാകും. കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

കാണ്‍പൂര്‍ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ടെര്‍മിനലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍, ഇവ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ 11 വിമാനത്താവളങ്ങളാണ് നിലവിലുള്ളത്. ഇവയില്‍ അഞ്ചെണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. ഘട്ടം ഘട്ടമായി വിമാനത്താവളയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍, 59 പുതിയ റൂട്ടുകളുടെ പ്രഖ്യാപനം മന്ത്രി നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മൊത്തം 22 പുതിയ വിമാനത്താവളങ്ങള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ ജവാര്‍, അയോധ്യ എന്നിവിടങ്ങളിലാണ് വിമാനത്താവളങ്ങള്‍ സജ്ജമാക്കുക.

Related Articles

Back to top button