IndiaLatest

ഗാന്ധിജയന്തിയ്ക്ക് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഒന്നാം തീയതി, ഒരു മണിക്കൂര്‍, ഒരുമിച്ച്‌' എന്ന പേരിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

“Manju”

ന്യൂഡല്‍ഹി: ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ ഒന്നിന് രാവിലെ പത്ത് മണിക്കാണ് രാജ്യ വ്യാപകമായി യജ്ഞം നടത്തുന്നത്.ഒന്നാം തീയതി, ഒരു മണിക്കൂര്‍, ഒരുമിച്ച്‌എന്ന പേരിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

കൂട്ടായ ഉത്തരവാദിത്വമാണ് സ്വച്ഛ് ഭാരത്. എല്ലാ പരിശ്രമങ്ങളും എണ്ണപ്പെടുക തന്നെ ചെയ്യും. വൃത്തിയുള്ള ഭാവിയ്‌ക്കായി ഒന്നിച്ച്‌ കൈകോര്‍ക്കാംപ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ശുചീകരണ ക്യാമ്ബെയ്ൻ സംബന്ധിച്ച്‌ മൻ കി ബാത്തിലും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. അടുത്തുള്ള റോഡ്, പാര്‍ക്ക്, തടാകം എന്നിങ്ങനെ എവിടെ വേണമെങ്കിലും ശുചിയാക്കി യജ്ഞത്തിന്റെ ഭാഗമാകാവുന്നതാണ്. ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പ്രത്യേക ക്യാമ്ബെയ്ൻ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വച്ഛത പഖ്വാഡസ്വച്ഛതാ ഹി സേവ‘ 2023 കാമ്ബ്യയ്നിന്റെ മുന്നോടിയായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും സര്‍ക്കാര്‍സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ ക്യാമ്ബെയ്ൻ നടക്കും. വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനത്തില്‍ ചേരാൻ താത്പര്യമുള്ളവര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവര്‍ക്ക് സ്വച്ഛത അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാം. ആളുകള്‍ക്ക് അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിന് ചിത്രങ്ങളില്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാൻ കഴിയും.

 

Related Articles

Back to top button