KeralaLatest

ഫീഡര്‍ ബസുകളൊരുങ്ങി; ദീര്‍ഘദൂരം ഇനി അതിവേഗമാകും

 കെ.എസ്.ആര്‍.ടി.സി. സജ്ജമാക്കുന്നത് 12 ബസുകള്‍

“Manju”

തിരുവനന്തപുരം : തീവണ്ടിയാത്രയ്ക്കു സമാനമായ വേഗത്തില്‍ ദീര്‍ഘദൂരയാത്രകള്‍ സാധ്യമാക്കാനായി കെ.എസ്.ആര്‍.ടി.സി. ആവിഷ്കരിച്ച ബൈപ്പാസ് ഫീഡര്‍ ബസുകള്‍ എടപ്പാളില്‍ ഒരുങ്ങി.  സമയക്രമംപാലിച്ച്‌ കോട്ടയംവഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ട് ബൈപ്പാസ് റൈഡര്‍ സര്‍വീസുകളാരംഭിക്കും. വിവിധ ഡിപ്പോകളില്‍നിന്ന് ഇതിലേക്ക് യാത്രക്കാരെ എത്തിക്കാനായി 39 ഫീഡര്‍ സര്‍വീസുകളും ആരംഭിക്കും. തിരക്കേറിയ ടൗണുകളിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ -ഇന്ധന നഷ്ടം ഒഴിവാക്കാനാണ് ഫീഡര്‍ സര്‍വീസുകള്‍. റൈഡര്‍ സര്‍വീസുകള്‍ പോകുന്നയിടങ്ങളില്‍ ഫീഡര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.
തിരുവന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, അയത്തില്‍, ആലപ്പുഴയില്‍ കൊമ്മാടി ജങ്ഷന്‍, ചേര്‍ത്തല ജങ്ഷന്‍, ആലുവയില്‍ മെട്രോ സ്റ്റേഷന്‍, ചാലക്കുടി കോടതി ജങ്ഷന്‍, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡര്‍സ്റ്റേഷനുകള്‍ വരുക. ഡിപ്പോകളില്‍നിന്നും ബസ് സ്റ്റാന്‍ഡുകളില്‍നിന്നും തിരികെയും ബൈപ്പാസ് റൈഡര്‍ സര്‍വീസുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരെ ഫീഡര്‍ സ്റ്റേഷനുകളിലെത്തിക്കും. ഇത്തരം 12 ബസുകളാണ് എടപ്പാളില്‍ പുതുവര്‍ണത്തോടെ സജ്ജമായത്‌. ബൈപ്പാസ് റൈഡര്‍ യാത്രക്കാര്‍ക്ക് അവരെത്തുന്ന ഡിപ്പോകളില്‍ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും. ശൗചാലയവുമുണ്ടാകും.

Related Articles

Back to top button