KeralaLatest

ഇരിങ്ങാലക്കുടയില്‍ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട

“Manju”

സിന്ധുമോള്‍ ആര്‍

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. വരാപ്പുഴ സ്വദേശി കൊച്ചിക്കാട് വീട്ടില്‍ അനൂപ്(39), നോര്‍ത്ത് പറവൂര്‍ സ്വദേശി പാണ്ടിപറമ്പില്‍ വീട്ടില്‍ അഖില്‍ എന്നിവരെയും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. ലോക്ക് ഡൗണ്‍ മൂലം അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പറവൂരില്‍ നിന്നും കൊല്‍ക്കത്തയിലെ മൂര്‍ഷിദാബാദിലേക്ക് പോയ ട്രാവലറിന്റെ എ.സിക്കുള്ളില്‍ വച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

വിശാഖ പട്ടണത്തു നിന്നാണ് പ്രതികള്‍ കഞ്ചാവും ഓയിലും വാങ്ങിയത്. എ.സി മെക്കാനിക്കായ രണ്ടാം പ്രതി അനൂപ് ട്രാവലറിനു മുകളിലെ എ.സിയുടെ അടപ്പഴിച്ചു മാറ്റി കഞ്ചാവും ഓയിലും ഭദ്രമായി പാക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. ഈ മാസത്തില്‍ ഇത് നാലാമത്തെ കഞ്ചാവ് വേട്ടയാണ് ഇരിങ്ങാലക്കുടയില്‍ നടന്നത്.
തൃശൂര്‍ റൂറല്‍ എസ്.പി വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന കഞ്ചാവ് വേട്ടയില്‍ എസ്.ഐ: അനൂപ് പി.ജി, എ.എസ്.ഐ: ജസ്റ്റിന്‍, ഷിബു, പൊലീസ് ഉദ്യോഗസ്ഥരായ സുനീഷ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, സജിമോന്‍ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Back to top button