KeralaLatest

“വാട്ടര്‍മെട്രോ ‍”, രാജ്യത്തിനാകെ മാതൃകയെന്ന് മന്ത്രി പി.രാജീവ്

“Manju”

രാജ്യത്തിന്റെ അഭിമാനമായ കൊച്ചിയിലെ വാട്ടര്‍ മെട്രോയില്‍ യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. യാത്രാസുഖവും സമയസാമ്പത്തിക ലാഭവും ആളുകളെ വാട്ടര്‍ മെട്രോയിലേക്ക് ആകര്‍ഷിക്കുകയാണ്. ഇപ്പോള്‍ യാത്രക്കാരുടെ എണ്ണമടക്കം വിശദീകരിച്ച്‌ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വ്യവസായ മന്ത്രി പി.രാജീവ്. വാട്ടര്‍മെട്രോ എപ്പോഴും ഹൗസ്ഫുള്‍ ആണെന്നും ഓരോ ദിവസവും കൂടുതലാളുകള്‍ക്ക് സര്‍വീസ് നല്‍കിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീര്‍ക്കുകയാണ് നമ്മുടെ വാട്ടര്‍മെട്രോയെന്നും അദ്ദേഹം പറയുന്നു. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളില്‍ കയറിയതെങ്കില്‍ ഇന്നലെ 8415 പേര്‍ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 6559, 7117, 7922, 8415.. വാട്ടര്‍മെട്രോ എപ്പോഴും ഹൗസ്ഫുള്‍
കൊച്ചി വാട്ടര്‍മെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്. ഓരോ ദിവസവും കൂടുതലാളുകള്‍ക്ക് സര്‍വീസ് നല്‍കിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീര്‍ക്കുകയാണ് നമ്മുടെ വാട്ടര്‍മെട്രോ. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളില്‍ കയറിയതെങ്കില്‍ ഇന്നലെ 8415 പേര്‍ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയും വാട്ടര്‍മെട്രോയിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുന്നു. വിശാലമായ പാര്‍ക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകളും വാട്ടര്‍മെട്രോ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കൂടുതല്‍ ജട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വാട്ടര്‍മെട്രോ വിപുലീകരിക്കും. കൂടുതല്‍ ബോട്ടുകളും യാത്രക്കാര്‍ക്കായി നീരിലിറങ്ങും. ലോകത്തിന് മുന്നില്‍ കേരളത്തിന്‍്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടര്‍മെട്രോ.

 

Related Articles

Back to top button