ഗുവാഹത്തി: അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ബസിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്ത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത് എന്നാണ് വിവരം. കേരത്തില്‍ നിന്നും പോയ നിരവധി ബസുകള്‍ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Related Articles
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച് 3 തവണ പിടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും
March 3, 2024 3:42 PM
Check Also
Close
-
ചെറിയാന് ഫിലിപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുംFebruary 2, 2021 7:58 PM